Text Details
വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും, പൊരിനുര ചിതറും കാട്ടരുവി, പറയാമോ നീ, എങ്ങാണു സംഗമം. കിലുങ്ങുന്ന ചിരിയിൽ മുഴുവർണ്ണപ്പീലികൾ. ചിറകുള്ള മിഴികൾ നനയുന്ന പൂവുകൾ. മനസ്സിന്റെയോരം ഒരു മലയടിവാരം. അവിടൊരു പുതിയ പുലരിയോ. അറിയാതെ, മനസ്സറിയാതെ. അനുവാദമറിയാൻ, അഴകൊന്നു നുള്ളുവാൻ. അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ. അതിലോല ലോലം, അതുമതി മൃദുഭാരം. അതിനൊരു പുതിയ ലഹരിയോ. അറിയാമോ, നിനക്കറിയാമോ.
—
ഇണ
(movie)
by ഐ.വി. ശശി • ബിച്ചു തിരുമല / എ.ടി. ഉമ്മർ
|
Language: | Hindi |
This text has been typed
23 times:
Avg. speed: | 32 WPM |
---|---|
Avg. accuracy: | 95.2% |