Text Details
|
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ ഇനിയും നിൻ കഥ പറയൂ. അർദ്ധനിമീലിത മിഴികളിലൂറും അശ്രുബിന്ദുവെൻ സ്വപ്നബിന്ദുവോ. എഴുതാൻ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ. എന്നനുരാഗ തപോവനസീമയിൽ ഇന്നലെ വന്ന തപസ്വിനി നീ. എത്ര സന്ധ്യകൾ ചാലിച്ചു ചാർത്തി ഇത്രയും അരുണിമ നിൻ കവിളിൽ. എത്ര സമുദ്രഹൃദന്തം ചാർത്തി ഇത്രയും നീലിമ നിന്റെ കണ്ണിൽ.
—
പാടുന്ന പുഴ
(movie)
by എം. കൃഷ്ണൻ നായർ • ശ്രീകുമാരൻ തമ്പി / ദക്ഷിണാമൂർത്തി
|
| Language: | Hindi |